കൊച്ചി: കേരള പുനർനിർമാണത്തിന് ആവശ്യമായ ഗവേഷണ സഹകരണം നൽകാമെന്നു യുകെ ആസ്ഥാനമായ ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷനും (ഐഎസ്ഡിസി), അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സും (എസിസിഎ) എന്നീ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാരിന് ഉറപ്പുനൽകി. മന്ത്രി തോമസ് ഐസക് ലണ്ടനിലെ എസിസിഎ ആസ്ഥാനം സന്ദർശിച്ചപ്പോഴായിരുന്നു സഹായവാഗ്ദാനം.
എസിസിഎ ആസ്ഥാനത്തെത്തിയ മന്ത്രിയെ എസിസിഎ ലീഡ് മാർക്കറ്റ് ഡയറക്ടർ ലൂസിയ റീൽ മാർട്ടിൻ, ഐഎസ്ഡിസി സ്ട്രാറ്റജി ആൻഡ് ഡെവലപ്മെന്റ് ഡയറക്ടർ ടോം ജോസഫ് എന്നിവർ ചേർന്നു സ്വീകരിച്ചു. സംസ്ഥാനത്തു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളും അതിനുണ്ടാകുന്ന സാന്പത്തിക ബാധ്യതയും മന്ത്രി വിശദീകരിച്ചു.
പ്രഫഷണൽ അക്കൗണ്ടന്റുമാരുടെ ആഗോള സംഘടനയാണ് എസിസിഎ. ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ എസിസിഎയുടെ വളർച്ചയെയും വികസന പദ്ധതികളെയും സഹായിക്കുന്ന സ്ഥാപനമാണു ബ്രിട്ടീഷ് വിദ്യാഭ്യാസ ദാതാക്കളായ ഐഎസ്ഡിസി.
പുനർനിർമാണത്തിനു സഹായവുമായി ഐഎസ്ഡിസിയും എസിസിഎയും
12:25 AM May 19, 2019 | Deepika.com