കൊച്ചി: ബിസിനസ് നെറ്റ് വർക്കിംഗ് ഇന്റർനാഷണൽ (ബിഎൻഐ) എമറാൾഡ്സ് ചാപ്റ്റർ കൊച്ചിയുടെ ആഭിമുഖ്യത്തിൽ എമറാൾഡ്സ് ഷോബിസ് എന്ന പേരിൽ സംരംഭക സമ്മേളനവും പ്രദർശനവും നടന്നു. ഹോട്ടൽ ലെ മെറിഡിയനിൽ നടന്ന പ്രദർശനം ബിഎൻഐ കൊച്ചിൻ റീജിൺ എക്സിക്യൂട്ടിവ് ഡയറക്ടർ ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബിഎൻഐ എമറാൾഡ്സ് ചാപ്റ്റർ ഡയറക്ടർ കണ്‍സൾട്ടന്റ് ജയദേവ് മേനോൻ, അംബാസഡർ തോമസ് സക്കറിയ, പ്രസിഡന്റ് അമർനാഥ്, വൈസ് പ്രസിഡന്റ് ഡോളി നീന, സെക്രട്ടറിയും ട്രഷററുമായ അലക്സാണ്ടർ രാജു തുടങ്ങിയവർ പങ്കെടുത്തു.
86 വിഭാഗങ്ങളിലുള്ള സംരംഭകർ പ്രദർശനത്തിനെത്തി. പരസ്പരം അറിയാനും ബിസിനസ് സാധ്യതകൾ ആരായാനും അവസരമുണ്ടാക്കാൻ ലക്ഷ്യമിട്ടാണു പ്രദർശനം സംഘടിപ്പിച്ചത്. പ്രദർശനത്തിൽ പങ്കെടുത്ത ഓരോ സംരംഭക വിഭാഗവും അവരുടെ ബിസിനസ് സാധ്യതകളും ചേർന്നു പ്രവർത്തിക്കാനുള്ള അവസരങ്ങളും സന്ദർശകർക്കു വിശദീകരിച്ചു.
ബിസിനസ് സാധ്യതകൾ തുറന്നിട്ട് എമറാൾഡ്സ് ഷോബിസ്
12:25 AM May 19, 2019 | Deepika.com