തിരുവനന്തപുരം: ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കന്പനിയായ യുഎസ്ടി ഗ്ലോബലിന്റെ സിഇഒ സ്ഥാനത്തുനിന്ന് സാജൻ പിള്ള വിരമിക്കുന്നതായി കന്പനി പ്രഖ്യാപിച്ചു. കൃഷ്ണ സുധീന്ദ്രയാണ് പുതിയ സിഇഒ. നിലവിൽ കന്പനിയുടെ സിഎഫ്ഒയും പ്രസിഡന്റുമാണ് അദ്ദേഹം.
രണ്ടു പതിറ്റാണ്ടിലേറെയായി കന്പനിയുടെ സിഇഒ സ്ഥാനം വഹിച്ചുവരുന്ന സാജൻ പിള്ള ഒരു വർഷം കൂടി ഡയറക്ടർ ബോർഡിൽ തുടരും. പരിവർത്തന ഘട്ടം വിജയകരമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയുമായി പുതിയ സിഇഒ കൃഷ്ണ സുധീന്ദ്രയ്ക്കും മറ്റ് ഉന്നത നേതൃത്വത്തിനും ഒപ്പം അദ്ദേഹം പ്രവർത്തിക്കും.
മുൻനിര സാങ്കേതിക വിദ്യയും ഇന്നൊവേഷനും കൊണ്ടുവരുന്ന സ്റ്റാർട്ട് അപ്പുകളെയും ഉപയോക്താക്കളെയും കണ്ണിചേർത്ത് ഇരുകൂട്ടർക്കും മൂല്യങ്ങൾ പകർന്നുനൽകി കന്പനിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയുള്ള യുഎസ്ടി ഗ്ലോബലിലെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ തനിക്ക് സംതൃപ്തി നൽകുന്നതായിരുന്നു എന്ന് സാജൻ പിള്ള പറഞ്ഞു. യുഎസ്ടി ഗ്ലോബലിന്റെ സിഇഒ ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ അഭിമാനമുണ്ടെന്ന് കൃഷ്ണ സുധീന്ദ്ര പറഞ്ഞു.
കൃഷ്ണ സുധീന്ദ്ര യുഎസ്ടി ഗ്ലോബലിന്റെ പുതിയ സിഇഒ
12:25 AM May 19, 2019 | Deepika.com