തൃശൂർ: കല്യാണ് സിൽക്സിൽ ബിഗ് റംസാൻ സെയിൽ. കേരളത്തിലുടനീളമുള്ള ഷോറൂമുകളിൽ ആരംഭിച്ച മഹോത്സവം ശ്രദ്ധേയമാകുന്നതു വിലക്കുറവിന്റെയും വൈവിധ്യമാർന്ന കളക്ഷനുകളുടെയും ഒപ്പം ഫ്രീ ഷോപ്പിംഗിന്റെ പുതുമയും കൊണ്ടാണ്. ഓരോ 5000 രൂപയുടെ ഷോപ്പിംഗിനൊപ്പവും 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറും, 3000 രൂപയുടെ ഷോപ്പിംഗിനൊപ്പം 250 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ഉപയോക്താക്കൾക്കു ലഭിക്കും. ഈ ഫ്രീ വൗച്ചറുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അടുത്ത ഷോപ്പിംഗിൽ കൂടുതൽ വസ്ത്രങ്ങൾ സ്വന്തമാക്കാം. കഴിഞ്ഞ റംസാൻ കാലങ്ങളിൽ കേരളത്തിൽ ഫാഷൻ തരംഗം സൃഷ്ടിച്ച മെഹ്ഫിൽ കളക്ഷന്റെ ഏറ്റവും പുതിയ എഡിഷനും കല്യാണ് സിൽക്സ് ഒരുക്കിയിട്ടുണ്ട്.
സൽവാർ, ലാച്ച, കുർത്തി, ഡെക്കറേറ്റഡ് സാരീസ്, പാർട്ടി വെയർ സാരീസ്, മെൻസ് വെയർ, കിഡ്സ് കളക്ഷൻസ് എന്നിവയിലായി ലക്ഷക്കണക്കിനു റംസാൻ സ്പെഷൽ ശ്രേണികളാണ് മെഹ്ഫിലിന്റെ ഭാഗമായി ഷോറൂമുകളിൽ എത്തിയിട്ടുള്ളത്.
ഈ റംസാനിൽ കല്യാണ് സിൽക്സിന്റെ ഉപയോക്താക്കൾക്കു മുൻവർഷത്തേക്കാൾ കൂടുതൽ മൂല്യം നൽകണമെന്ന ചിന്തയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഫ്രീ ഷോപ്പിംഗ് എന്ന ആശയത്തിനു രൂപം നൽകിയതെന്നു കല്യാണ് സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
റംസാൻ കളക്ഷനുകളും ഫ്രീ ഷോപ്പിംഗുമായി കല്യാണ് സിൽക്സ്
12:25 AM May 19, 2019 | Deepika.com