കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച ദീപാലങ്കാരം ഇത്തവണ സ്പോണ്സർ ചെയ്തിരിക്കുന്നത് ഐസിഎൽ ഫിൻകോർപ് ലിമിറ്റഡ് ആണ്. ബസ് സ്റ്റാൻഡ് പരിസരം മുതൽ ക്ഷേത്രം വരെ വിപുലമായാണ് ദീപാലങ്കാരം നടത്തിയിരിക്കുന്നത്. ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കർമം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു.
കെ.യു. അരുണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഐസിഎൽ ഫിൻകോർപ് സിഎംഡി കെ.ജി. അനിൽകുമാർ ദീപാലങ്കാര സമർപ്പണം നടത്തി. ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേക്കാട്ടിൽ, രാജേഷ് തന്പാൻ, കെ.ജി. സുരേഷ്, കെ.എ. പ്രേമരാജൻ, അഡ്മിനിസ്ട്രേറ്റർ എ.എം. സുമ എന്നിവർ പ്രസംഗിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ വീഡിയോ ചിത്രങ്ങൾ അടക്കം തെളിയുന്ന അലങ്കാരവും ദശാവതാര ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ എക്സിബിഷൻ കവാടം, കുട്ടൻകുളത്തിൽ സംഗമേശന്റെ ശില്പം, ബഹുനില പന്തൽ എന്നിവയും അലങ്കരിച്ചിട്ടുണ്ട്.
കൂടൽമാണിക്യം ക്ഷേത്രം ദീപാലങ്കാരം സ്പോണ്സർ ചെയ്ത് ഐസിഎൽ ഫിൻകോർപ്
12:25 AM May 19, 2019 | Deepika.com