നേച്ചേഴ്സ് ബാസ്കറ്റ് സ്വന്തമാക്കി സ്പെൻസർ
12:25 AM May 19, 2019 | Deepika.com
മുംബൈ: ഗോദ്റെജ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് റീട്ടെയ്ൽ ശൃംഖലയായ നേച്ചേഴ്സ് ബാസ്കറ്റ്, പ്രമുഖ റീട്ടെയ്ൽ വ്യപാര ശൃംഖലയായ സ്പെൻസേഴ്സ് റീട്ടെയ്ൽ സ്വന്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 300 കോടി രൂപയുടെ ഇടപാടുകളാണു നടന്നതെന്നാണ് റിപ്പോർട്ടുകൾ. 2005ൽ പ്രവർത്തനമാരംഭിച്ച നേച്ചേഴ്സ് ബാസ്കറ്റിന് 2018-2019 കാലയളവിൽ 338 കോടിയുടെ വിറ്റുവരവുണ്ടായിരുന്നു. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യമാംസ വിഭവങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും നേച്ചേഴ്സ് ബാസ്കറ്റ് വിറ്റഴിക്കുന്നത്.