വിയന്ന: റഷ്യൻ വ്യവസായിക്കു സർക്കാർ കരാറുകൾ വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഓസ്ട്രിയൻ വൈസ് ചാൻസലർ ഹെയ്ൻസ് ക്രിസ്റ്റ്യൻ സ്ട്രാഷെ രാജിവച്ചു.
തന്റെ നടപടി വിവേകശൂന്യമായിരുന്നുവെന്ന് സ്ട്രാഷെ സമ്മതിച്ചു. ഗതാഗതമന്ത്രി നോർബെർട്ട് ഹോഫർ വൈസ് ചാൻസലർ പദവി ഏറ്റെടുക്കുമെന്നും അറിയിച്ചു.
2017ലെ തെരഞ്ഞെടുപ്പിനു മുന്പു ചിത്രീകരിച്ചതാണു വീഡിയോ. വെള്ളിയാഴ്ചയാണു പുറത്തുവന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനു സഹായിച്ചാൽ സർക്കാർ കോൺട്രാക്ടുകൾ നല്കാമെന്നാണു റഷ്യൻ വ്യവസായിക്കു സ്ട്രാഷെ വാഗ്ദാനം ചെയ്യുന്നത്.
ഓസ്ട്രിയൻ വൈസ് ചാൻസലർ രാജിവച്ചു
12:25 AM May 19, 2019 | Deepika.com