ചൈനയ്ക്കു രഹസ്യം ചോർത്തി: മുൻ സിഐഎ ഏജന്റിന് 20 വർഷം തടവ്
12:25 AM May 19, 2019 | Deepika.com
വാഷിംഗ്ടൺ ഡിസി: രഹസ്യവിവരങ്ങൾ ചൈനയ്ക്കു ചോർത്തി നല്കിയ മുൻ സിഐഎ ഉദ്യോഗസ്ഥനു യുഎസ് കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു. യുഎസ് ചാരസംഘടനയിൽനിന്ന് 2012ൽ വിരമിച്ച കെവിൻ പാട്രിക് മാലോറി(62)ക്കാണ് ശിക്ഷ. ഇദ്ദേഹം ചൈനയിലേക്കു യാത്ര ചെയ്തെന്നും ചൈനീസ് ചാരസംഘടനാ പ്രതിനിധിയെ കണ്ടെന്നും തെളിഞ്ഞു. നാലു രഹസ്യരേഖകളാണു കൈമാറിയത്.