അഫ്ഗാനിസ്ഥാനിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ടു
12:25 AM May 19, 2019 | Deepika.com
കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഹെരാത് പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു കുട്ടികൾ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഒബാ ജില്ലയിലെ മാർക്കറ്റിൽ ഇന്നലെയായിരുന്നു സംഭവം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ സ്ഥാപിച്ചിരുന്ന ബോംബ് റിമോട്ട് കൺട്രോൾ ഉപയോഗിച്ചു പൊട്ടിക്കുകയായിരുന്നു. ഇതുവഴി കടന്നുപോയ ജില്ലാ പോലീസ് മേധാവിയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയെന്നു കരുതുന്നു.