ലണ്ടൻ: ഔദ്യോഗിക കാർ ദുരുപയോഗം ചെയ്തുവെന്നു കണ്ടെത്തിയതിനെത്തുടർന്ന് ബ്രിട്ടീഷ് വിമാനവാഹിനി എച്ച്എംഎസ് ക്യൂൻ എലിസബത്തിന്റെ കമാൻഡർ കമഡോർ നിക്ക് കുക്ക് പ്രീസ്റ്റി(50)ന്റെ കസേര തെറിച്ചു.
ഇദ്ദേഹത്തിനു പുതിയ ജോലി നല്കിയതായി റോയൽ നേവി അറിയിച്ചെങ്കിലും കാരണം വ്യക്തമാക്കിയില്ല. എന്നാൽ പ്രതിരോധ മന്ത്രാലയത്തിന്റെ കാർ വാരാന്ത്യത്തിലെ അവധിയാഘോഷിക്കാൻ ഉപയോഗിച്ചുവെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടിയെന്ന് നാവികവൃത്തങ്ങൾ സൂചിപ്പിച്ചു.
2017ൽ കമ്മീഷൻ ചെയ്ത ക്യൂൻ എലിസബത്ത് ബ്രിട്ടീഷ് നേവിക്കുവേണ്ടി നിർമിച്ച ഏറ്റവും വലിയ കപ്പലാണ്. 40 വിമാനങ്ങൾ ഇതിൽ കയറ്റാം.
അവധിയാഘോഷിക്കാൻ സർക്കാർ കാർ; വിമാനവാഹിനി കമാൻഡറുടെ പണി പോയി
11:51 PM May 17, 2019 | Deepika.com