കൊച്ചി: എഫ്എംസിജി കന്പനിയായ കാവിൻ കെയർ മീര ചെന്പരത്തിത്താളി അവതരിപ്പിച്ചു. പരന്പരാഗത കേശ സംരക്ഷണ ഉത്പന്നമായ താളി കൂടുതൽ മെച്ചപ്പെടുത്തിയാണു കേരളത്തിലെ ഉപയോക്താക്കൾക്കായി എത്തിക്കുന്നത്.
കറ്റാർവാഴ, ചെറിയ ഉള്ളി എന്നിവയുടെ ഗുണങ്ങളെല്ലാം അടങ്ങിയതാണു മീര ചെന്പരത്തിത്താളിയെന്നു കന്പനി അധികൃതർ പറഞ്ഞു.
80 മില്ലിലിറ്റർ (60 രൂപ), 180 മില്ലിലിറ്റർ (120 രൂപ) ബോട്ടിലുകളിൽ ലഭ്യമാണ്. രണ്ടു രൂപയുടെ ചെറിയ സാഷെകളായും കടകളിൽ ലഭിക്കും.
കാവിൻ കെയറിന്റെ മീര ചെന്പരത്തിത്താളി വിപണിയിൽ
11:14 PM May 17, 2019 | Deepika.com