കുരുമുളക് അവധി വ്യാപാരം 20ന് പുനരാരംഭിക്കും
11:14 PM May 17, 2019 | Deepika.com
കൊച്ചി: ഇന്ത്യൻ കമ്മോഡിറ്റി എക്സ്ചേഞ്ച് ലിമിറ്റഡ് (ഐസിഇഎക്സ്) കുരുമുളക് അവധി വ്യാപാരം ഈ മാസം 20 ന് പുനരാരംഭിക്കും. വ്യാപാരികൾ, ഇടനിലക്കാർ തുടങ്ങിയവരുമായുള്ള ചർച്ചകൾക്ക് ശേഷം പൊതുവിപണിയിലെ ഗുണനിലവാര മാനദണ്ഡം അടിസ്ഥാനമാക്കി ഒരുക്കിയ, പരിഷ്കരിച്ച കോണ്ട്രാക്ടുമായാണ് കുരുമുളക് അവധിവ്യാപാരം പുനരാരംഭിക്കുന്നത്. 550 ഗ്രാം പ്രകാരമായിരിക്കും വ്യാപാരം. എറണാകുളം കടവന്ത്രയിലാണ് സംഭരണശാല.