വ്യാളീ ഗവേഷണത്തിനായി ആർഡേണിനു കൈക്കൂലി നല്കി പതിനൊന്നുകാരി

01:16 AM May 17, 2019 | Deepika.com
വെ​​​ല്ലിം​​​ഗ്ട​​​ൺ: വ്യാ​​​ളി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നു​​ള്ള പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​ൻ ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സി​​​ൻ​​​ഡ ആ​​​ർ​​​ഡേ​​​ണി​​​നു കൈ​​​ക്കൂ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്ത് പ​​​തി​​​നൊ​​​ന്നു​​​കാ​​​രി. വി​​​ക്ടോ​​​റി​​​യ എ​​​ന്ന കു​​​ട്ടി​​​യാ​​​ണ് ആ​​​ർ​​​ഡേ​​​ണി​​​നു ക​​​ത്ത​​​യ​​​ച്ച​​​ത്. അ​​​ഞ്ചു ഡോ​​​ള​​​റി​​​ന്‍റെ ഒ​​​രു നോ​​​ട്ടും ക​​​വ​​​റി​​​നു​​​ള്ളി​​​ൽ വ​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ ഇ​​​ത്ത​​​രം ഗ​​​വേ​​​ഷ​​​ണം പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ആ​​​ർ​​​ഡേ​​​ൺ പ​​​ണം മ​​​ട​​​ക്കി​. വി​​​ക്ടോ​​​റി​​​യ​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ​​​ങ്കു​​​വ​​​ച്ച​​​ത്.

​​വി​​ക്ടോ​​റി​​യ​​യു​​ടെ ഗ​​വേ​​ഷ​​ണ ആ​​ഭി​​മു​​ഖ്യം ത​​ല്ലി​​ക്കെ​​ടു​​ത്താ​​തി​​രി​​ക്കാ​​നാ​​യി ഒ​​രു കു​​റി​​പ്പും ആ​​ർ​​ഡേ​​ൺ വ​​ച്ചി​​രു​​ന്നു. “വ്യാ​​ളി​​ക​​ൾ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്നു​​ണ്ടോ എ​​ന്നു നോ​​ക്കി​​ക്കൊ​​ള്ളാം. അ​​വ സ്യൂ​​ട്ടു ധ​​രി​​ക്കാ​​റു​​ണ്ടോ‍ ?” -എന്നായി രുന്നു കുറിപ്പ്.