ടോക്കിയോ: യുഎസ്- ഇറാൻ പ്രതിസന്ധി പരിഹരിക്കുന്നതിനു വാഷിംഗ്ടണുമായി തത്കാലം ചർച്ചയ്ക്കു സാധ്യത കാണുന്നില്ലെന്ന് ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജാവേദ് സരിഫ്.
ജാപ്പനീസ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്കെത്തിയ സരിഫ് ടോക്കിയോയിൽ റിപ്പോർട്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞതെന്ന് ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗൾഫ് മേഖലയിലേക്ക് പേട്രിയറ്റ് മിസൈലുകളും വിമാനവാഹിനി കപ്പലും അമേരിക്ക അയച്ചതിനെ തുടർന്നാണ് സംഘർഷം വർധിച്ചത്.
സൗദിയുടെ എണ്ണകപ്പലുകൾക്കും എണ്ണ പന്പിംഗ് സ്റ്റേഷനുകൾക്കും നേർക്കു നടന്ന ആക്രമണങ്ങളുടെ പിന്നിലും ഇറാനാണെന്ന് ആരോപണമുണ്ട്.
വാഷിംഗ്ടണുമായി ചർച്ചയില്ല: ഇറാൻ
01:16 AM May 17, 2019 | Deepika.com