ചൊവ്വയെ 60,000 തവണ ചുറ്റി എംആർഒ
01:16 AM May 17, 2019 | Deepika.com
ഹൂസ്റ്റൺ: ചൊവ്വയെ നിരീക്ഷിക്കാൻ നാസ അയച്ച എംആർഒ പേടകം 60,000 തവണ ഗ്രഹത്തിനുചുറ്റും ഭ്രമണം ചെയ്തു. എംആർഒ ഭൂമിയിലേക്ക് അയച്ച ഡേറ്റ ഈ മാസം അവസാനത്തോടെ ഒരു ടെറാബൈറ്റിനു മുകളിലാകും. 2006 മാർച്ച് 10നാണ് ഈ പേടകം ചൊവ്വയ്ക്കു ചുറ്റും കറങ്ങി പഠനം ആരംഭിച്ചത്. ചൊവ്വയിലെ കാലാവസ്ഥയെക്കുറിച്ച് സുപ്രധാന വിവരങ്ങൾ പേടകം നല്കി.