പ്രീമിയം എസ്എവി സെഗ്മെന്റിലെ വിജയം തുടരാൻ നാലാംതലമുറ ബിഎംഡബ്ല്യു എക്സ് 5 ഇന്ത്യൻ വിപണിയിൽ. മുംബൈയിൽ നടന്ന ചടങ്ങിൽ ബിഎംഡബ്ല്യു ബ്രാൻഡ് അംബാസഡറായ സച്ചിൻ തെണ്ടുൽക്കറാണ് ഓൾ ന്യൂ ബിഎംഡബ്ല്യു എക്സ്5 അനാവരണം ചെയ്തത്.
1999ൽ ബിഎംഡബ്ല്യു എക്സ്5 ആദ്യമായി അവതരിപ്പിച്ചതോടെയാണ് സ്പോർട്സ് ആക്ടിവിറ്റി വെഹിക്കിൾ (എസ്എവി) എന്ന സെഗ്മെന്റിന് ബിഎംഡബ്ല്യു തുടക്കംകുറിച്ചത്. ഈ സെഗ്മെന്റിലെ ഏറ്റവും ജനപ്രീതിയുള്ള മോഡലാണ് എക്സ് 5 എന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ആക്ടിംഗ് പ്രസിഡന്റ് ഡോ. ഹാൻസ് ക്രിസ്ത്യൻ ബെർട്ടൽസ് പറഞ്ഞു. കരുത്തുറ്റ ഡിസൈനിനൊപ്പം ഓഫ്-റോഡിംഗിനും യോചിച്ച വിധത്തിലാണ് എക്സ്5 രൂപകല്പന ചെയ്തിരിക്കുന്നതെന്നും പ്രീമിയം ലക്ഷ്വറി പെർഫോമൻസനും, ടെക്നോളജിയും സമന്വയിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
സ്പോർട്ട്, എക്സ്-ലൈൻ, എം സ്പോർട്ട് എന്നീ ഡിസൈൻ സ്കീമുകളാണ് വാഹനത്തിനുള്ളത്. ഇതിൽ രണ്ട് ഡിസൽ മോഡലുകളാണ് ഇപ്പോൾ ലഭ്യമാകുക. അതായത് ബിഎംഡബ്ല്യു എക്സ്5 എക്സ് ഡ്രൈവ് 30 ഡി സ്പോർട്ട്, ബിഎംഡബ്ല്യു എക്സ്5 എക്സ് ഡ്രൈവ് 30 ഡി എക്സ്-ലൈൻ എന്നീ മോഡലുകളാണ് ഇപ്പോൾ വിപണിയിലുള്ളത്. പെട്രോൾ വേരിയന്റായ ബിഎംഡബ്ല്യു എക്സ്5 എക്സ് ഡ്രൈവ് 40ഐ എം സ്പോർട്ട് ഈ വർഷംതന്നെ വിപണിയിൽ അവതരിപ്പിക്കും.
വില (എക്സ് ഷോറൂം)
BMW X5 xDrive 30d സ്പോർട്ട് :
72,90,000 രൂപ
BMW X5 xDrive 30d Xline:
82,40,000 രൂപ
BMW X5 xDrive 40i M Sport:
82,40,000 രൂപ
മുംബൈയിൽനിന്ന് മാക്സിൻ ഫ്രാൻസിസ്
നിരത്തിലെ രാജാവ് ബിഎംഡബ്ല്യു എക്സ്5 ഇന്ത്യൻ വിപണിയിൽ
11:02 PM May 16, 2019 | Deepika.com