വത്തിക്കാൻ സിറ്റി: ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്ലസ് സഭയുടെ സ്ഥാപക ഇറ്റലിക്കാരിയായ വാഴ്ത്തപ്പെട്ട ജ്യുസെപ്പെ വന്നീനിയും കോൺഗ്രിഗേഷൻ ഓഫ് ദ മിഷനറി സിസ്റ്റേഴ്സ് ഓഫ് ദ ഇമാക്കുലേറ്റ് കൺസപ്ഷൻ ഓഫ് ദ മദർ ഓഫ് ഗോഡ് സ്ഥാപക ബ്രസീലിലെ വാഴ്ത്തപ്പെട്ട ഡുൽസെ ലോപസ് ചോന്തസും വിശുദ്ധരുടെ പട്ടികയിലേക്ക്. ഇവരുടെ നാമകരണത്തിനു ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്കി. നാമകരണ തീയതി പിന്നീടു പ്രഖ്യാപിക്കും.
1859-ൽ റോമിൽ ജനിച്ച ജ്യൂസപ്പീന 1911-ലാണ് അന്തരിച്ചത്. സാവോ സാൽവദോറിൽ 1914-ൽ ജനിച്ച ഡുൽസെ 1992-ൽ അന്തരിച്ചു.
വിശുദ്ധ ഗണത്തിലേക്കു രണ്ടുപേർ കൂടി
12:00 AM May 16, 2019 | Deepika.com