ന്യൂഡൽഹി: കയറ്റുമതിയിലെ വർധന നാമമാത്രം (0.64 ശതമാനം). ഇറക്കുമതി വർധന 4.48 ശതമാനം. ഇതോടെ വാണിജ്യകമ്മി 11.73 ശതമാനം വർധിച്ചു.
ഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി 2607 കോടി ഡോളറായി. ഇറക്കുമതി 4140 കോടി ഡോളറും. കമ്മി 1533 കോടി ഡോളറായി.
പെട്രോളിയം ഉത്പന്നങ്ങൾ (30.75 ശതമാനം), ഇലക്ട്രോണിക്സ് സാധനങ്ങൾ (27.75 ശതമാനം), രാസവസ്തുക്കൾ (15 ശതമാനം) തുടങ്ങിയവയാണ് കൂടുതൽ വർധന കാണിച്ച കയറ്റുമതി ഇനങ്ങൾ. പെട്രോളിയം ഉത്പന്നങ്ങളും ആഭരണങ്ങളും രത്നക്കല്ലുകളും ഒഴിവാക്കിയാൽ ബാക്കി എല്ലാറ്റിന്റെയും കൂടി കയറ്റുമതി ഏപ്രിലിൽ കുറയുകയാണു ചെയ്തത്.
ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് 9.26 ശതമാനം കൂടി 1138 കോടി ഡോളറായി. സ്വർണ ഇറക്കുമതി 397 കോടി ഡോളറിലേക്കു കയറി.
കയറ്റുമതി വർധന നാമമാത്രം
11:00 PM May 15, 2019 | Deepika.com