കിയ മോട്ടോഴ്സിന്റെ ആദ്യവാഹനം സെപ്റ്റംബറിനു ശേഷം
11:00 PM May 14, 2019 | Deepika.com
അനന്തപുർ: ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കാൻ തയാറെടുക്കുന്ന ദക്ഷിണകൊറിയൻ കമ്പനിയായ കിയ മോട്ടോഴ്സ് തങ്ങളുടെ ആദ്യവാഹനത്തിന്റെ രേഖാചിത്രം പുറത്തുവിട്ടു. കോംപാക്ട് സ്പോട്സ് യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽ അവതരിപ്പിക്കുന്ന വാഹനം ഈ വർഷം സെപ്റ്റംബറിനുശേഷം വിപണിയിലെത്തുമെന്നാണ് കന്പനി നല്കുന്ന ഏറ്റവും പുതിയ വിവരം. 2018 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച എസ്പി 2 കൺസപ്റ്റ് വാഹനമാണ് കിയയിൽനിന്ന് എത്തുക. ഈ മോഡലിന് ഇതുവരെ പേരിട്ടിട്ടില്ലെങ്കിലും ഉത്പാദനം തുടങ്ങിയിട്ടുണ്ട്. ആദ്യമായാണ് വാഹനത്തിന്റെ ഔദ്യോഗിക രേഖാചിത്രം കമ്പനി പുറത്തുവിടുന്നതെന്ന പ്രത്യേകതയുമുണ്ട്.