ആ​ൽ​ഫാ എ​ക്സ്; ട്രാക്കിലെ മിന്നൽപ്പിണർ!

11:32 PM May 11, 2019 | Deepika.com
ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വേ​​​​ഗ​​​​മു​​ള്ള ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​നി​​​​ന്‍റെ പ​​​​രീ​​​​ക്ഷ​​​​ണ ഓ​​​​ട്ട​​ത്തി​​നു തു​​ട​​ക്ക​​മി​​ട്ട് ജ​​​​പ്പാ​​​​ൻ. ആ​​​​ൽ​​​​ഫാ എ​​​​ക്സ് എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ട്രെ​​​​യി​​​​നി​​​​നു മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 400 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​മെ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​ണ് ജ​​​​പ്പാ​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം.

ജ​​​​പ്പാ​​​​നി​​​​ലെ ആ​​​​വോ​​​​മോ​​​​റി ന​​​​ഗ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു സെ​​​​ൻ​​​​ഡൈ ന​​​​ഗ​​​​ര​​​​ത്തി​​​​ലേ​​​​ക്കാ​​​​ണ് ആ​​​​ൽ​​​​ഫാ എ​​​​ക്സി​​​​ന്‍റെ ആ​​​​ദ്യ പ​​​​രീ​​​​ക്ഷ​​​​ണ ഓ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ​​​​ത്. മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ക്കാ​​​​ലം പ​​​​രീ​​​​ക്ഷ​​​​ണം തു​​​​ട​​​​രും. പ​​​​രീ​​​​ക്ഷ​​​​ണം പൂ​​​​ർ​​​​ണ​​​​മാ​​​​യി വി​​​​ജ​​​​യം ക​​​​ണ്ടാ​​​​ൽ 2030ൽ ​​ആ​​കും ആ​​​​ൽ​​​​ഫ എ​​​​ക്സ് സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കു​​​​ക. മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 400 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​രെ വേ​​ഗ​​മെ​​ടു​​ക്കാ​​നാ​​കു​​മെ​​ങ്കി​​ലും 360 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത്തി​​​​ലാ​​​​കും ദി​​​നം​പ്ര​​​തി​​​യു​​​ള്ള സ​​​​ർ​​​​വീ​​​​സ് എ​​​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​​​റി​​​​യി​​​​ച്ചു.

സാ​​​​ധാ​​​​ര​​​​ണ​​​​യു​​​​ള്ള ബ്രേ​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പു​​​​റ​​​​മേ ആ​​​​ൽ​​​​ഫാ എ​​​​ക്സി​​​​ന്‍റെ മേ​​​​ൽ​​​​ക്കൂ​​​​ര​​​​യി​​​​ലും എ​​​​യ​​​​ർ ബ്രേ​​​​ക്കു​​​​ക​​​​ളും കാ​​​​ന്തി​​​​ക ബ്രേ​​​​ക്കു​​​​ക​​​​ളു​​​​മു​​​​ണ്ട്. അ​​​​തി​​​​വേ​​​​ഗ​ ഓ​​​​ട്ടം ​​മൂ​​​​ല​​​​മു​​​​ള്ള കു​​​​ലു​​​​ക്ക​​​​വും മ​​​​റ്റും ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു പ്ര​​ത്യേ​​ക എ​​​​യ​​​​ർ സ​​​​സ്പെ​​​​ൻ​​​​ഷ​​​​നു​​​​ക​​​​ളാ​​​​ണ് ആ​​​​ൽ​​​​ഫാ എ​​​​ക്സി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ട​​​​ണ​​​​ലു​​​​ക​​​​ളി​​​​ലെ വ​​​​ള​​​​വു​​​​ക​​​​ളി​​​​ൽ ട്രെ​​​​നി​​​​യി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​വും സ​​​​ന്തു​​​​ല​​​​നാ​​​​വ​​​​സ്ഥ​​​​യും ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള പ്ര​​ത്യേ​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​മൊ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.