ന്യൂഡൽഹി: ഇന്ത്യയിലെ ആഭ്യന്തര വ്യോമഗതാഗത വിപണി തകർച്ചയിൽ! കഴിഞ്ഞ മാർച്ച് മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ തയാറാക്കിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച കണ്ടെത്തൽ. മുന്പ് ലോകത്ത് അതിവേഗം വളർച്ചയുള്ള ആഭ്യന്തര വ്യോമഗതാഗത വിപണിയായിരുന്ന ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണെന്ന് റിപ്പോർട്ടിൽ പറയുന്നു.
റഷ്യ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ സ്ഥാനങ്ങളിൽ. ജെറ്റ് എയർവേസിലെ പ്രതിസന്ധിയാണ് ഇന്ത്യയിലെ ആഭ്യന്തര വ്യോഗതാഗത രംഗത്തിന്റെ വളർച്ച കുറച്ചതെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെ ആഭ്യന്തര വ്യോമഗതാഗതം താഴേക്ക്
12:15 AM May 10, 2019 | Deepika.com