മെൻലോ പാർക്ക് (കലിഫോർണിയ): ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർത്തിയ കേംബ്രിജ് അനലിറ്റിക്ക കേസിൽ വലിയ പിഴയൊടുക്കേണ്ടിവരുമെന്ന ഭീതിയിൽ ഫേസ്ബുക്ക്. കഴിഞ്ഞ ദിവസം ത്രൈമാസ റിപ്പോർട്ട് പുറത്തുവിട്ട ഫേസ്ബുക്ക് പിഴയൊടുക്കാനായി 300 കോടി ഡോളർ വകയിരുത്തിയിട്ടുണ്ട്. എന്നാൽ, 500 കോടി ഡോളർ വരെ പിഴയൊടുക്കേണ്ടി വരുമെന്നാണ് ഫേസ്ബുക്ക് കരുതുന്നത്.
മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിൽ റിക്കാർഡ് ലാഭമാണ് ഫേസ്ബുക്ക് നേടിയത്. ലാഭം 243 കോടി ഡോളർ ആയപ്പോൾ വരുമാനം 1,498 കോടി ഡോളറാണ്.
പിഴയ്ക്കായി ഫേസ്ബുക്ക് 300 കോടി ഡോളർ നീക്കിവച്ചു
11:12 PM Apr 25, 2019 | Deepika.com