ടോക്കിയോ: നിസാൻ മോട്ടോർ കോർപറേഷൻ മുൻ ചെയർമാൻ കാർലോസ് ഘോന് ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം അറസ്റ്റിലായ അദ്ദേഹത്തിന് ഇതു രണ്ടാം തവണയാണ് ജാമ്യം അനുവദിക്കുന്നത്. 45 ലക്ഷം ഡോളർ കെട്ടിവച്ചതിനേത്തുടർന്നാണ് ടോക്കിയോ കോടതി ജാമ്യം അനുവദിച്ചത്.
2017 ജൂലൈ - 2018 ജൂലൈ കാലയളവിൽ 50 ലക്ഷം ഡോളർ വെട്ടിച്ചുവെന്നാണ് ഘോന് എതിരേയുള്ള പ്രധാന ആരോപണം. കഴിഞ്ഞ മാസം ജാമ്യം ലഭിച്ചിരുന്നെങ്കിലും പുതിയ വകുപ്പുകൾ ചുമത്തിയതോടെ ഈ മാസം നാലിനു വീണ്ടും അറസ്റ്റിലാകുകയായിരുന്നു.
കാർലോസ് ഘോന് ജാമ്യം
11:12 PM Apr 25, 2019 | Deepika.com