ന്യൂയോർക്ക്: വിമാന നിർമാതാക്കളായ ബോയിംഗിന്റെ അറ്റാദായത്തിൽ കുറവ്. 2019ലെ ആദ്യ ത്രൈമാസത്തിൽ കമ്പനിയുടെ അറ്റാദായം 210 കോടി ഡോളറാണ്. തലേ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 13.2 ശതമാനം കുറവാണിത്.
ബോയിംഗ് നിർമിച്ച രണ്ട് 737 മാക്സ് വിമാനങ്ങൾ തകർന്നതാണ് അറ്റാദായത്തിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ. അറ്റാദായം കുറഞ്ഞതിനാൽ ഈ വർഷത്തെ അറ്റാദായ പ്രതീക്ഷയും ബോയിംഗ് പിൻവലിച്ചു.
ബോയിംഗിന്റെ ലാഭം കുറഞ്ഞു
11:26 PM Apr 24, 2019 | Deepika.com