ന്യൂഡൽഹി: ഇനി തിരിച്ചുവരുമോ എന്നു ധാരണയില്ലാത്ത ജെറ്റ് എയർവേസിലെ ആയിരത്തിൽപ്പരം ജീവനക്കാരെ സ്പൈസ്ജെറ്റിലേക്ക് നിയമിച്ചെന്ന് സ്പെെസ് ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബജറ്റ് വിമാനക്കന്പനിയായ സ്പൈസ്ജെറ്റ് ഏതാനും ആഴ്ചകൾക്കുള്ളിൽ 40 പുതിയ വിമാനങ്ങൾകൂടി ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്പൈസ്ജെറ്റ് അടുത്തിടെ നടത്തിയ പുതിയ നിയമനങ്ങളിൽ ജെറ്റ് എയർവേസിലെ പൈലറ്റുമാർക്കും കാബിൻ ക്രൂ അംഗങ്ങൾക്കുമായിരുന്നു പരിഗണന നല്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആയിരത്തോളം ജെറ്റ് ജീവനക്കാർക്ക് ജോലി നല്കി: സ്പൈസ് ജെറ്റ്
11:26 PM Apr 24, 2019 | Deepika.com