ഭൂകന്പം: ഫിലിപ്പീൻസിൽ ആറു മരണം
11:23 PM Apr 22, 2019 | Deepika.com
മനില: ഫിലിപ്പീൻസിൽ ഇന്നലെയുണ്ടായ ഭൂകന്പത്തിൽ കെട്ടിടങ്ങൾ തകർന്ന് ആറു പേർ കൊല്ലപ്പെട്ടു. റിക്ടർസ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂകന്പത്തിൽ തലസ്ഥാനമായ മനിലയിലെ കെട്ടിടങ്ങൾ ആടിയുലഞ്ഞു. പരിഭ്രാന്തരായ ജനം തെരുവിലേക്ക് ഓടി. സാംബലസ് പ്രവിശ്യയിലെ കാസ്റ്റില്ലിജോസിലാണ് ഭൂകന്പം അനുഭവപ്പെട്ടത്. ഭൂകന്പത്തെത്തുടർന്നു ലുസോൺ ദ്വീപിലെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.