മുംബൈ: മാരുതി സുസുകി ഇന്ത്യ പുതിയ ബലേനോ വിപണിയിൽ അവതരിപ്പിച്ചു. സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയോടൊപ്പം ബിഎസ് 6 മാനദണ്ഡത്തിലുള്ള മാരുതിയുടെ ആദ്യ വാഹനമെന്ന വിശേഷണവും പുതിയ ബലേനോയ്ക്കുണ്ട്. പരിഷ്കരിച്ച 1.2 ലിറ്റർ ഡുവൽ ജെറ്റ് ഡുവൽ വിവിടി ബിഎസ്6 എൻജിന് മാരുതിയുടെ സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജി (എസ്എച്ച്വിഎസ്) ആണ് നല്കിയിരിക്കുന്നത്. 5.58 ലക്ഷം രൂപ പ്രാരംഭവിലയുള്ള വാഹനം സ്റ്റാൻഡാർഡ് 1.2 ലിറ്റർ, സ്മാർട്ട് ഹൈബ്രിഡ് പതിപ്പുകളിൽ ലഭ്യമാകും. പുതിയ എൻജിന് കൂടുതൽ ഇന്ധനക്ഷമതയുണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്. ബിഎസ്6 പെട്രോൾ എൻജിനിലുള്ള വാഹനം വൈകാതെതന്നെ നെക്സ ഷോറൂമുകളിൽ ലഭ്യമാകും.
കാർബൺ ഡയോക്സൈഡിന്റെ പുറംതള്ളൽ കുറയ്ക്കുന്നതിനായി കോംപാക്ട് ലിഥിയം അയോൺ ബാറ്ററിയാണ് എൻജിനൊപ്പം സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയിലുള്ളത്. ബിഎസ് 6ലുള്ള എൻജിൻ മുൻ എൻജിനെ അപേക്ഷിച്ച് നൈട്രജൻ ഓക്സൈഡിന്റെ അളവ് 25 ശതമാനം കുറച്ചാണ് പുറംതള്ളുക. ഇതുകൂടാതെ നോൺ മീഥെയ്ൻ ഹൈഡ്രോകാർബണുകളുടെ അളവും കുറയുമെന്ന് കന്പനി അവകാശപ്പെടുന്നു.
സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയുമായി പുതിയ ബലേനോ
11:10 PM Apr 22, 2019 | Deepika.com