ന്യൂഡൽഹി: ജൻ ധൻ പദ്ധതി പ്രകാരം തുറന്നിട്ടുള്ള അക്കൗണ്ടുകളിലെ ആകെ നിക്ഷേപം ഒരു ലക്ഷം കോടിയിലേക്ക് അടുക്കുന്നു. ജൻ ധൻ പദ്ധതി ആവിഷ്കരിച്ചിട്ട് ഏകദേശം അഞ്ചു വർഷമായി. ഏപ്രിൽ മൂന്നുവരെ 97,665.66 കോടി രൂപ ജൻ ധൻ അക്കൗണ്ടുകളിലുണ്ട്.
ആകെ 35.39 കോടി അക്കൗണ്ടുകളാണ് ജൻ ധൻ പദ്ധതിയുടെ കീഴിൽ തുറന്നിട്ടുള്ളത്. ഇതിൽ 50 ശതമാനം ഉടമകൾ സ്ത്രീകളാണ്. 27.89 കോടി അക്കൗണ്ട് ഉടമകൾക്ക് റുപേ ഡെബിറ്റ് കാർഡുകൾ നല്കിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാരിന്റെ പുതിയ രേഖകളിൽ പറയുന്നു.
ലക്ഷം കോടിയിലേക്ക് അടുത്ത് ജൻ ധൻ അക്കൗണ്ടുകൾ
11:10 PM Apr 22, 2019 | Deepika.com