ന്യൂഡൽഹി: മനീഷ് മഹേശ്വരിയെ ട്വിറ്റർ ഇന്ത്യ എംഡിയായി നിയമിച്ചു. ട്വിറ്ററിന്റെ പ്രധാന മാർക്കറ്റുകളിലൊന്നായ ഇന്ത്യയിൽ ഉപയോക്താക്കൾ അനുസരിച്ചുള്ള വരുമാനം ഉയർത്തുകയാണ് മനീഷിന്റെ ചുമതലയെന്ന് ട്വിറ്റർ വൈസ് പ്രസിഡന്റ് മായാ ഹരി അറിയിച്ചു.
നെറ്റ്വർക്ക് 18 ഡിജിറ്റലിന്റെ സിഇഒ ആയിരിക്കെയാണ് മനീഷ് ട്വിറ്ററിലേക്കെത്തുന്നത്. ഈ മാസം 29ന് അദ്ദേഹം ട്വിറ്റർ ഇന്ത്യയിലെ ചുമതലയേൽക്കും.
മനീഷ് മഹേശ്വരി ട്വിറ്റർ ഇന്ത്യ എംഡി
11:10 PM Apr 22, 2019 | Deepika.com