കൊളംബോ: ജനസംഖ്യയിൽ ലോകത്ത് 57-ാം സ്ഥാനത്തുള്ള ശ്രീലങ്കയിലെ ജനസംഖ്യ 2,16,70,000. ഇതിൽ 74.8 ശതമാനവും സിംഹളവംശജർ. ശ്രീലങ്കൻ തമിഴ് വംശജർ 11.2 ശതമാനം വരും. ശ്രീശങ്കൻ മൂർ വംശജർ 9.2 ശതമാനമുണ്ട്.
ജനങ്ങളിൽ 70.2 ശതമാനം ബുദ്ധമത വിശ്വാസികളാണ്. ഹിന്ദുക്കൾ 12.6 ശതമാനവും മുസ്ലിംകൾ 9.7 ശതമാനവും വരും. 2012 സെൻസസ് പ്രകാരം ശ്രീലങ്കയിൽ 15 ലക്ഷം ക്രൈസ്തവരുണ്ട്. ഇവരിൽ ഭൂരിഭാഗവും റോമൻ കത്തോലിക്കർ.
ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് 1948-ലാണ്. 1972-ൽ റിപ്പബ്ലിക്കായി. സ്വതന്ത്ര തമിഴ് ഈഴത്തിനായി എൽടിടിഇ (ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം) നടത്തിയ 26 വർഷം നീണ്ട ആഭ്യന്തരകലാപം ആധുനിക ശ്രീലങ്കൻ ചരിത്രത്തിലെ കറുത്ത പാടാണ്. ശ്രീലങ്കൻ സൈന്യം 2009-ൽ കലാപം അടിച്ചമർത്തുകയും എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിക്കുകയും ചെയ്തു. അക്രമാസക്തമായ ആഭ്യന്തര കലാപത്തിൽ ഏകദേശം 80,000 പേർ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.
ശ്രീലങ്കയിൽ ക്രൈസ്തവർ ന്യൂനപക്ഷം
12:42 AM Apr 22, 2019 | Deepika.com