കൊളംബോ: വിശുദ്ധ അന്തോനീസിന്റെ പേരിൽ നിരവധി ദേവാലയങ്ങൾ ഉള്ള രാജ്യമാണ് ശ്രീലങ്ക. അവയിൽത്തന്നെ അന്താരാഷ്ട്ര പ്രശസ്തമാണ് ഭീകരാക്രമണം നേരിട്ട കൊളംബോ കൊച്ചിക്കാടെയിലെ സെന്റ് ആന്റണീസ് പള്ളി.
ഇന്ത്യയിൽനിന്നടക്കം നിരവധി തീർഥാടകർ എത്തുന്ന ഈ ദേവാലയം കൊളംബോ അതിരൂപതയുടെ കീഴിലാണ്. 1822ൽ ഗോവയിൽനിന്നാണ് ഇവിടേക്കു വിശുദ്ധ അന്തോനീസിന്റെ രൂപം കൊണ്ടുവന്നത്. 1834ൽ ഇപ്പോഴത്തെ ദേവാലയം വിശ്വാസികൾക്കായി തുറന്നുകൊടുത്തു. നിരവധി മലയാളികൾ എത്തുന്ന തീർഥാടനകേന്ദ്രം കൂടിയാണിത്.
2010ൽ പള്ളിയുടെ 175-ാം ജൂബിലിയുടെ ഭാഗമായി ശ്രീലങ്കൻ സർക്കാർ പ്രത്യേക സ്റ്റാന്പ് പുറത്തിറക്കിയിരുന്നു. വിശുദ്ധ അന്തോനീസിന്റെ നാക്കിന്റെ ചെറിയൊരു ഭാഗം തിരുശേഷിപ്പായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
സെന്റ് ആന്റണീസ് പള്ളി അന്തർദേശീയ തീർഥാടന കേന്ദ്രം
12:42 AM Apr 22, 2019 | Deepika.com