കൊളംബോ: സ്ഫോടന പരന്പരയ്ക്കു പിന്നാലെ ശ്രീലങ്കയിൽ സുരക്ഷ ശക്തമാക്കി.സോഷ്യൽ മീഡിയയ്ക്കു താത്കാലിക നിരോധനം ഏർപ്പെടുത്തി. വാട്സാപ്പ്, ഫേസ്ബുക്ക്, വൈബർ, യൂട്യൂബ് തുടങ്ങിയവയ്ക്കെല്ലാം നിരോധനം ബാധകമാണ്.
ഇന്നുരാവിലെ ആറു വരെ രാജ്യത്തുടനീളം കർഫ്യൂ ഏർപ്പെടുത്തിയതായി പ്രസിഡൻഷൽ സെക്രട്ടേറിയറ്റ് അറിയിച്ചു. മുൻകരുതലെന്നവണ്ണം 22, 23 തീയതികളിൽ സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളിൽ കർശന ജാഗ്രത ഏർപ്പെടുത്തി. ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിനു കൂടുതൽ സുരക്ഷ ഏർപ്പെടുത്തി.
സോഷ്യൽ മീഡിയയ്ക്കു നിരോധനം, കർഫ്യു
12:42 AM Apr 22, 2019 | Deepika.com