ട്രംപിന്റെ ട്വീറ്റ് പിഴച്ചു
12:42 AM Apr 22, 2019 | Deepika.com
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലങ്കൻ ജനതയ്ക്ക് അനുശോചനം അറിയിച്ചു ട്വിറ്ററിൽ നല്കിയ സന്ദേശം പിഴച്ചു. സന്ദേശത്തിൽ കൊല്ലപ്പെട്ടവരുടെ സംഖ്യയിൽ വൻ അബദ്ധമുണ്ടായി. ട്രംപിന്റെ സന്ദേശം വരുന്ന സമയത്ത് മരണസംഖ്യ 138 ആയിരുന്നു. എന്നാൽ സന്ദേശത്തിൽ ട്രംപ് പറഞ്ഞത് 138 മില്യൻ(13.80 കോടി) പേരുടെ മരണത്തിൽ അനുശോചിക്കുന്നുവെന്നാണ്. ശ്രീലങ്കയുടെ മൊത്തം ജനസംഖ്യ 2.2 കോടിയാണ്. 20 മിനിട്ടിനുശേഷം ട്വീറ്റ് പിൻവലിച്ചു.