ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ലണ്ടൻഡറിയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ കലാപം റിപ്പോർട്ട് ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവർത്തക ലൈറ മക്കീ(29) വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. 18, 19 വയസ് പ്രായമുള്ള ഇവർക്കെതിരേ തീവ്രവാദക്കുറ്റമടക്കം ചുമത്തി. ഐറിഷ് റിപ്പബ്ലിക്കൻ ആർമിയാകാം ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
നഗരത്തിലെ ചില സ്ഥലങ്ങളിൽ പോലീസ് റെയ്ഡ് ഉണ്ടായതിനു പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ലൈറ മക്കീ പോലീസുകാർക്കും മറ്റു മാധ്യമപ്രവർത്തകർക്കും ഒപ്പം നിൽക്കുകയായിരുന്നു. മുഖംമൂടി ധരിച്ച അക്രമികൾ പോലീസിനും മറ്റുള്ളവർക്കും നേർക്കു നടത്തിയ വെടിവയ്പിലാണ് ഇവർ കൊല്ലപ്പെട്ടത്.
അയർലൻഡിൽ മാധ്യമപ്രവർത്തക വെടിയേറ്റു മരിച്ചു
11:19 PM Apr 20, 2019 | Deepika.com