ദുബായ്: യുഎഇയുടെ തലസ്ഥാനനഗരമായ അബുദാബിയിൽ ആദ്യ ഹൈന്ദവ ക്ഷേത്രത്തിനു ശില പാകി. ബൊച്ചസൻവാസി ശ്രീ അക്ഷർ-പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ(ബിഎപിഎസ്) അധ്യക്ഷൻ മഹന്ത് സ്വാമി മഹാരാജാണ് ശിലാസ്ഥാപന കർമം നിർവഹിച്ചത്.
ബിഎപിഎസ് ആണു ക്ഷേത്രം നിർമിക്കുന്നത്. അബുദാബി കിരീടാവകാശി ഷേക്ക് മുഹമ്മദ് ബിൻ സയീദ് അലി നഹ്യനെ നന്ദി അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം യുഎഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സുരി വായിച്ചു.
അബുദാബിയിൽ ആദ്യ ക്ഷേത്രത്തിനു ശില പാകി
11:17 PM Apr 20, 2019 | Deepika.com