ന്യൂഡൽഹി: തങ്ങളുടെ ഏതാനും ഉദ്യോഗാർഥികളുടെ അക്കൗണ്ടുകളിലുണ്ടായ സൈബർ ആക്രമണം സാരമുള്ളതല്ലെന്നും കന്പനിയുടെ പ്രവർത്തനങ്ങളെ ബധിക്കില്ലെന്നും വിപ്രോ. “10 ദിവസം മുന്പാണ് ആക്രമണമുണ്ടായത്.
ഇത് ശ്രദ്ധയിൽപ്പെട്ടയുടനേ അവശ്യമായ നടപടികളും മുൻകരുതലുകളും സ്വീകരിച്ചു. ഏതൊക്കെ അക്കൗണ്ടുകളിലാണ് ആക്രമണമുണ്ടായതെന്ന് കൃത്യമായി മനസിലാക്കാനും സാധിച്ചിട്ടുണ്ട്’’- വിപ്രോ പ്രസ്താവനയിൽ അറിയിച്ചു. വിപ്രോയിൽ സൈബർ ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതായി നേരത്തേ സൈബർ സെക്യൂരിറ്റി ബ്ലോഗായ ക്രെബ്സ്ഓണ് സെക്യൂരിറ്റി മുന്നറിയിപ്പ് നല്കിയിരുന്നു.
സൈബർ ആക്രമണം സാരമുള്ളതല്ല: വിപ്രോ
11:10 PM Apr 20, 2019 | Deepika.com