മുംബൈ: വാട്സ്ആപ്പും ട്വിറ്ററുമൊക്കെ കളം പിടിക്കുന്നതിനുമുന്‍പ് ഏറെ ആളുകളുടെ മനം കവർന്ന മെസേജിംഗ് ആപ്പായ ബ്ലാക്ബെറി മെസഞ്ചർ(ബിബിഎം) പ്രവർത്തനം അവസാനിപ്പിക്കുന്നു.
ഉപയോക്താക്കളുടെ എണ്ണം നന്നേ കുറഞ്ഞതാണ് ആപ് നിർത്താൻ കാരണമെന്ന് ബിബിഎമ്മിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരായ ഇഎം ടെക് പറഞ്ഞു. 2005ലാണ് സ്മാർട്ഫോണ്‍ നിർമാതാക്കളായ ബ്ലാക്ബെറി, ബിബിഎം ആപ് അവതരിപ്പിക്കുന്നത്. 2013 മുതൽ പ്ലേ സ്റ്റോറിലൂടെ എല്ലാ സ്മാർട്ഫോണ്‍ ഉപയോക്താക്കൾക്കും ബിബിഎം ലഭ്യമായിത്തുടങ്ങി.2016ലാണ് ബിബിഎം ആപ്പിന്റെ നിയന്ത്രണം ഇഎം ടെക് ഏറ്റെടുക്കുന്നത്. അടുത്തമാസം 31നാണ് ബിബിഎം വിടപറയുന്നത്.
ബ്ലാക്ബെറി മെസഞ്ചർ വിടവാങ്ങുന്നു
11:10 PM Apr 20, 2019 | Deepika.com