സാൻഫ്രാൻസിസ്കോ: 15 ലക്ഷം ഉപയോക്താക്കളുടെ ഇ-മെയിൽ വിവരങ്ങൾ ശേഖരിച്ചിട്ടുള്ളതായി ടെക് വന്പൻ ഫേസ്ബുക്ക്. 2016 മേയ് മുതലുള്ള കണക്കാണ് കന്പനി വെളിവാക്കിയത്. പ്രത്യേക ഉദ്ദേശ്യത്തോടെയല്ല ഇത്തരത്തിൽ വിവരങ്ങൾ ശേഖരിച്ചിട്ടുള്ളതെന്നും മറ്റാർക്കുംതന്നെ ഈ വിവരങ്ങൾ നല്‍കിയിട്ടില്ലെന്നും ഫേസ്ബുക്ക് അറിയിച്ചു. ശേഖരിച്ചിട്ടുള്ള വിവരങ്ങൾ ഇപ്പോൾ ഡിലീറ്റ് ചെയ്യുകയാണെന്നും ഫേസ്ബുക്ക് കൂട്ടിച്ചേർത്തു.
എന്നാൽ, തങ്ങളുടെ സോഷ്യൽ ശൃംഖല വിപുലമാക്കുന്നതിനും പരസ്യങ്ങളുടെ പ്രചാരണത്തിനും ഇ-മെയിൽ വിവരങ്ങൾ ഫേസ്ബുക്ക് ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. പുതിയ ഫേസ്ബുക്ക് ഉപയോക്താക്കളോട് തങ്ങളുടെ ഇ-മെയിൽ പാസ്വേഡ് വെരിഫിക്കേഷന്റെ പേര് പറഞ്ഞ് ഫേസ്ബുക്ക് ആവശ്യപ്പെടുന്നതായി വിവിധ റിസർച്ച് ഫേമുകൾ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു.
15 ലക്ഷം ഉപയോക്താക്കളുടെ ഇ-മെയിൽ വിവരങ്ങൾ ശേഖരിച്ചതായി ഫേസ്ബുക്ക്
11:13 PM Apr 18, 2019 | Deepika.com