മുൻ പെറു പ്രസിഡന്‍റ് ജീവനൊടുക്കി

12:41 AM Apr 18, 2019 | Deepika.com
ലി​​മാ: കോ​​ഴ​​ക്കേ​​സി​​ൽ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കാ​​ൻ പോ​​ലീ​​സ് എ​​ത്തി​​യ​​പ്പോ​​ൾ മു​​ൻ പെ​​റു പ്ര​​സി​​ഡ​​ന്‍റ് അ​​ല​​ൻ ഗാ​​ർ​​സ്യാ സ്വ​​യം നി​​റ​​യൊ​​ഴി​​ച്ച് ജീ​​വ​​നൊ​​ടു​​ക്കി. ഗാ​​ർ​​സ്യാ​​യു​​ടെ ലി​​മാ​​യി​​ലെ വ​​സ​​തി​​യി​​ലെ​​ത്തി​​യ പോ​​ലീ​​സ് ക​​ത​​കു ച​​വി​​ട്ടി​​ത്തു​​റ​​ന്ന് അ​​ക​​ത്തു​​ക​​ട​​ന്നു. ഉ​​ട​​ൻ ത​​ന്നെ ഗാ​​ർ​​സ്യാ തോ​​ക്കെ​​ടു​​ത്തു സ്വ​​യം വെ​​ടി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.

ക​​ഴു​​ത്തി​​നു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഗാ​​ർ​​സ്യാ​​യെ പോ​​ലീ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും വൈ​​കാ​​തെ മ​​രി​​ച്ചു. ന​​വം​​ബ​​റി​​ൽ ഗാ​​ർ​​സ്യാ ര​​ണ്ടാ​​ഴ്ച​​യോ​​ളം ഉ​​രു​​ഗ്വേ​​യു​​ടെ എം​​ബ​​സി​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്നു. എ​​ന്നാ​​ൽ അ​​ഭ​​യ​​ത്തി​​നു​​ള്ള അ​​പേ​​ക്ഷ ഉ​​രു​​ഗ്വേ നി​​ര​​സി​​ച്ചു.