ജോക്കോ വിഡോഡോ വിജയത്തിലേക്ക്
12:41 AM Apr 18, 2019 | Deepika.com
ജക്കാർത്ത: ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയ്ക്ക് രണ്ടാമൂഴം ഉറപ്പായി. ഇന്നലത്തെ വോട്ടെടുപ്പിൽ അദ്ദേഹത്തിന് 54ശതമാനം വോട്ടു കിട്ടിയെന്നാണു പ്രാഥമിക നിഗമനം. മുൻ ജനറൽ പ്രബോവോ സുബിയാന്തോയാണ് എതിരാളി. സുബിയാന്തോ ഇതുവരെ പരാജയം സമ്മതിച്ചിട്ടില്ല.