കട്ടപ്പന: ഏലക്കാവിലയിൽ വീണ്ടും കുതിപ്പ്. തമിഴ്നാട് ബോഡിനായ്ക്കന്നൂരിൽ ഇന്നലെ നടന്ന ഇ-ലേലത്തിൽ ശരാശരി വില 26 രൂപ കൂടി ഉയർന്ന് 1786.66 ൽ എത്തി. ഇതു സർവകാല റിക്കാർഡാണ്.
വണ്ടൻമേട് ഗ്രീൻ ഗോൾഡ് കാർഡമം പ്രൊഡ്യൂസർ കന്പനിയുടെ ലേലത്തിൽ 227 ലോട്ടുകളിലായി 39,461 കിലോഗ്രാം ഏലക്കാ പതിഞ്ഞു. 2,000 രൂപയാണ് ഉയർന്ന വില. മൂന്നാഴ്ചക്കിടെ മൂന്നാം തവണയാണ് ശരാശരി വിലയിൽ മുന്നേറ്റമുണ്ടാകുന്നത്.
ഏലക്ക കുതിക്കുന്നു
12:41 AM Apr 18, 2019 | Deepika.com