കൊച്ചി: ഓണ്‍ലൈൻ ഫ്രഷ് മാർക്കറ്റായ ഫ്രഷ് ടു ഹോം ഡോട്ട് കോം ദുബായിലും, ആദ്യത്തെ ഓഫ്ലൈൻ സ്റ്റോർ ബംഗളൂരുവിലെ യലഹംഗയിൽ പ്രവർത്തനം ആരംഭിച്ചതായി കന്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മാത്യു ജോസഫ് കരോണ്ട്കടവിൽ അറിയിച്ചു.
ഷാർജ, അജ്മാൻ, ഉം-അൽ-ഖൊയ്ൻ എന്നിവിടങ്ങളിൽ കന്പനിയുടെ സേവനം ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം അബുദാബിയിലും ആരംഭിക്കും. കേരളത്തിൽ നിന്നുള്ള പച്ചമീൻ എല്ലാ ദിവസവും വിമാനമാർഗം ദുബായിലെത്തിച്ച് ഉം-അൽ-ഖൊയ്ൻ ഫാക്ടറിയിൽ കട്ട് ചെയ്തു പായ്ക്ക് ചെയ്താണ് വീടുകളിൽ എത്തിക്കുന്നത്. ഫ്രഷ് ടു ഹോമിന്റെ ഇന്ത്യയിലെ വളർച്ചയും ഇന്ത്യൻ ഫ്രഷ് മാർക്കറ്റിന്റെ വ്യാപ്തിയും മനസിലാക്കി ലോകത്തിലെ പ്രമുഖരായ വ്യക്തികളും കന്പനികളും ഫ്രഷ് ടു ഹോമിൽ മുതൽമുടക്കിയിട്ടുണ്ട്. രാസവസ്തുക്കൾ ചേർക്കാത്ത മീനും യാതൊരുവിധ ആന്റിബയോട്ടിക്കുകളും ഇല്ലായെന്ന് ഏഷ്യയിലെ പ്രമുഖ ലാബ് സാക്ഷ്യപ്പെടുത്തിയിട്ടുള്ള മാംസവുമാണ് ഫ്രഷ് ടു ഹോം ഡോട്ട് കോം വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ 100 ഓഫ്ലൈൻ സ്റ്റോറുകൾ തുടങ്ങുന്നതിനു കന്പനിക്കു പദ്ധതിയുണ്ട്. ഒരു ദിവസം 8000ത്തിലധികം ഓർഡറുകലാണ് കന്പനി കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിൽ ഡൽഹി, ബംഗളൂരു, ചെന്നൈ, കൊച്ചി, തിരുവന്തപുരം, തൃശൂർ, ചേർത്തല എന്നിവിടങ്ങളിൽ കന്പനിയുടെ സേവനം ലഭ്യമാണ്. ഒരു മാസം 400 ടണ്ണിലധികം ഫ്രഷ് മീനും, മാംസവും കന്പനി കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ബംഗളൂരു, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായി മൂന്നു ഫാക്ടറികളും യുഎഇയിലെ ഒരു ഫാക്ടറിയും ഉൾപ്പെടെ ആകെ നാലു ഫാക്ടറികളാണ് കന്പനിക്കുള്ളത്.
ഫ്രഷ് ടു ഹോം ദുബായിലും
12:41 AM Apr 18, 2019 | Deepika.com