അൽഅക്സാ മോസ്ക് വളപ്പിൽ തീപിടിത്തം
12:55 AM Apr 17, 2019 | Deepika.com
ജറുസലം: കിഴക്കൻ ജറുസലമിലെ അൽ അക്സാ മോസ്ക് വളപ്പിൽ തിങ്കളാഴ്ചയുണ്ടായ തീപിടിത്തത്തിൽ ഗാർഡ് റൂം കത്തിനശിച്ചു. ഏഴുമിനിറ്റിനകം തീ കെടുത്താനായെന്നും മറ്റു നാശനഷ്ടങ്ങളില്ലെന്നും വക്കഫ് ഉദ്യോഗസ്ഥൻ ബാസെം അബു ലബ്ഡ പറഞ്ഞു. പാരീസിൽ തീപിടിത്തമുണ്ടായ സമയത്തു തന്നെയാണ് അൽഅക്സാ മോസ്ക് വളപ്പിലും തീ പിടിത്തമുണ്ടായത്. മോസ്ക് വളപ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളായിരിക്കും തീപടർത്തിയതെന്നു കരുതപ്പെടുന്നു.