നെടുന്പാശേരി: ടാറ്റയുടെ സംരംഭവും ഇന്ത്യയിലെ ചെലവു കുറഞ്ഞ വിമാനസർവീസുമായ എയർ ഏഷ്യ ഇന്ത്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിൽനിന്നു മുംബൈയിലേക്ക് ഉൾപ്പെടെ നാലു പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കുന്നു.
മുംബൈ-കൊച്ചി റൂട്ടിൽ ആഴ്ചയിൽ ആറു സർവീസുകളാകും ഉണ്ടാവുക. മുംബൈയിൽനിന്നുള്ള എല്ലാ എയർ ഏഷ്യ വിമാനങ്ങളും ടെർമിനൽ രണ്ടിൽനിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുക. മുംബൈയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ എയർ എഷ്യാ ഇന്ത്യ ചെയർമാൻ ബൻമലി അഗർവാള, എയർ എഷ്യാ ഇന്ത്യ സിഇഒ ആൻഡ് എംഡി സുനിൽ ഭാസ്കരൻ, എയർ ഏഷ്യ ഇന്ത്യ സിഒഒ സഞ്ജയ് കുമാർ എന്നിവർ പങ്കെടുത്തു.
കൊച്ചി-മുംബൈ സർവീസുമായി എയർ ഏഷ്യ
12:55 AM Apr 17, 2019 | Deepika.com