കൊച്ചി: പൊതുമേഖലാ സാങ്കേതിക കണ്‍സൾട്ടൻസി സ്ഥാപനമായ -കിറ്റ്കോ-യുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്നു സിറിയക് ഡേവിസ് വിരമിച്ചു. 2011ലാണ് അദ്ദേഹം ഈ പദവിയിലെത്തിയത്. പുതിയ എംഡി ചുമതലയേൽക്കും വരെ ജനറൽ മാനേജർ ജോസ് ഡേവിസ്, ജോയിന്റ് ജനറൽ മാനേജർമാരായ ജി. പ്രമോദ്, ബെന്നി പോൾ എന്നിവരടങ്ങിയ സമിതിക്കാണ് ഭരണച്ചുമതല.
ഹിന്ദുസ്ഥാൻ ലാറ്റെക്സിന്റെ ഗർഭനിരോധന ഉറകൾ നിർമിക്കുന്ന യൂണിറ്റ് ബെൽഗാമിൽ സ്ഥാപിക്കാനുള്ള സാങ്കേതിക കണ്‍സൾട്ടൻസി കരാർ ലഭിച്ചതോടെയാണു വൻകിട പദ്ധതികൾ നടപ്പാക്കുന്നതിലേക്ക് കിറ്റ്കോ കടന്നത്. തുടർന്ന് നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, ചവറ കെഎംഎംഎംഎൽ ടൈറ്റാനിയം സ്പോഞ്ച്് അയണ്‍ പദ്ധതി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, വൈറ്റില മൊബിലിറ്റി ഹബ്, നിരവധി റോഡുകൾ, പാലങ്ങൾ, തുറമുഖ പദ്ധതികൾ തുടങ്ങിയവ വിജയകരമായി നടപ്പാക്കി പ്രശംസ നേടി. കഴിഞ്ഞ സാന്പത്തിക വർഷം 60 കോടി രൂപയുടെ വരുമാനം നേടിയ കിറ്റ്കോയുടെ വാർഷിക വളർച്ചാ നിരക്ക് 20 ശതമാനമാണ്.
കിറ്റ്കോ എംഡി സിറിയക് ഡേവിസ് വിരമിച്ചു
12:55 AM Apr 17, 2019 | Deepika.com