മുംബൈ: ഇന്ത്യയിൽ എെഫോണ്‍ മൊബൈൽ സെറ്റുകളുടെ നിർമാണം വർധിപ്പിക്കുമെന്ന് എെഫോണ്‍ ഹാൻഡ്സെറ്റുകളുടെ നിർമാതാക്കളായ ഫോക്സ്കോണ്‍. നിർമാണ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയിൽനിന്നു ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഈ വർഷം മുതൽതന്നെ കൂടുതൽ ഐഫോണുകൾ ഇന്ത്യയിലെ തങ്ങളുടെ യൂണിറ്റുകളിൽ നിർമിക്കുമെന്നും ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പ് ചെയർമാൻ ടെറി ഗോ പറഞ്ഞു.
ബംഗളൂരുവിലുള്ള ഫോക്സ്കോണ്‍ യൂണിറ്റിൽ ഏതാനും വർഷങ്ങൾക്കുമുന്‍പ് ഇറങ്ങിയ എെഫോണുകളുടെ നിർമാണമാണ് നിലവിൽ നടക്കുന്നത്. ഈ വർഷം മുതൽ ഇവിടെ ഏറ്റവും പുതിയ എെഫോണ്‍ മോഡലുകൾ നിർമിക്കാനാണ് കന്പനിയുടെ പദ്ധതി. വർഷങ്ങളായി ആപ്പിൾ ആശ്രയിച്ചിരുന്ന ചൈനീസ് വിപണിയിൽ തങ്ങൾക്കു തിരിച്ചടി നേരിട്ടതാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ഫോണ്‍ വിപണിയായ ഇന്ത്യയിൽ ശ്രദ്ധപതിപ്പിക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഷവോമി, വാവെ തുടങ്ങിയ ചൈനീസ് സ്മാർട്ഫോണ്‍ കന്പനികൾ അടുത്തിടെ ചൈനീസ് വിപണിയിൽ കരുത്താർജിച്ചിരുന്നു. ആന്ധ്രപ്രദേശിലും ചെന്നൈയിലുമുള്ള പ്രാന്റുകളിൽ ഷവോമിക്കായും ഫോക്സ്കോണ്‍ ഹാൻഡ്സെറ്റുകൾ നിർമിക്കുന്നുണ്ട്.
ഇന്ത്യയിൽ ഐഫോണ്‍ നിർമാണം വർധിപ്പിക്കാൻ ഫോക്സ്കോണ്‍
12:55 AM Apr 17, 2019 | Deepika.com