കൊച്ചി: പാനസോണിക് ലുമിക്സ് എസ് സീരീസ് പ്രൊഫഷണൽ കാമറകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എസ്1, എസ്1ആർ എന്നീ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 187 മെഗാ പിക്സൽ അൾട്രാ ഹൈ പ്രസിഷൻ ഫോട്ടോ വരെ എടുക്കാൻ കഴിയുന്നതാണ് എസ്1ആർ മോഡൽ.
എസ്1 മോഡലിന്റെ ബോഡിക്ക് 1,99,990 രൂപയാണ് വില.24-105 എംഎം എഫ്4 ലെൻസിനൊപ്പം 2,67,990 രൂപയാണ് കാമറയുടെ വില. എസ്1ആർ ക്യാമറയുടെ ബോഡിക്ക് 2,99,990 രൂപയും 24-105 എംഎം എഫ്4 ലെൻസിനൊപ്പം 3,67,990 രൂപയുമാണ് വില.
പാനസോണിക് ലുമിക്സ് എസ് സീരീസ് പ്രൊഫഷണൽ കാമറ അവതരിപ്പിച്ചു
12:55 AM Apr 17, 2019 | Deepika.com