സംരംഭകർക്കു വായ്പാ പദ്ധതി
12:55 AM Apr 17, 2019 | Deepika.com
കൊച്ചി: ചെറുകിട, ഇടത്തരം (എസ്എംഇ) വ്യവസായ സംരംഭങ്ങൾക്ക് മെർസ്ക് ട്രേഡ് ഫിനാൻസ്, ഡിജിറ്റൽ ട്രേഡ് ഫിനാൻസ് സൊലൂഷനിലൂടെ വായ്പ പദ്ധതി നടപ്പാക്കും. 200 ദശലക്ഷം ഡോളറിന്റെ വായ്പാ പദ്ധതിയാണു പ്രഖ്യാപിച്ചിട്ടുള്ളത്. ഓട്ടോ, മെറ്റൽസ്, അഗ്രി-ഫുഡ്, രാസവ്യവസായം, എഫ്എംസിജി എന്നീ മേഖലകളിൽ കന്പനി വൈവിധ്യവത്കരണം, പുതിയ സംരംഭങ്ങൾ എന്നിവയാണു പദ്ധതി ലക്ഷ്യമിടുന്നത്.