ഷേക്സ്പിയറുടെ ലണ്ടൻ വസതി തിരിച്ചറിഞ്ഞു
12:10 AM Apr 15, 2019 | Deepika.com
ലണ്ടൻ: റോമിയോ ആൻഡ് ജൂലിയറ്റ് എന്ന നാടകം എഴുതിയപ്പോൾ വില്യം ഷേക്സ്പിയർ താമസിച്ചിരുന്നത് ലണ്ടനിലെ ഒരു വസതിയിലാണെന്നു കണ്ടെത്തി. ലണ്ടനിൽ സെന്റ് ഹെലൻസ് പള്ളിക്കു സമീപമുള്ള കെട്ടിടത്തിലാണ് ഈ നാടകം എഴുതവേ ഷേക്സ്പിയർ ജീവിച്ചിരുന്നതെന്നാണു കണ്ടെത്തിയത്. നാടക ഗവേഷകൻ ജഫ്രി മാർഷ് ആണു കണ്ടെത്തലിനു പിന്നിൽ. ലിവർപൂൾ സ്ട്രീറ്റ് സ്റ്റേഷനടുത്ത് എവിടെയോ വച്ചാണ് ഈ നാടകം എഴുതിയതെന്നാണ് മുന്പു കരുതിയിരുന്നത്.