ബെയ്ജിംഗ്: മനുഷ്യജീനുകൾ കുരങ്ങന്റെ തലച്ചോറിൽ ഘടിപ്പിച്ചതിനെ ന്യായീകരിച്ചു ചൈനീസ് ഗവേഷകർ. തെക്കുപടിഞ്ഞാറൻ ചൈനയിലുള്ള കുമിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സുവോളജിയിലെ ഗവേഷകരാണു പരീക്ഷണം നടത്തിയത്. ധാർമികതയ്ക്കു നിരക്കാത്ത പരീക്ഷണമാണിതെന്നു വിമർശനം ഉയർന്നിരുന്നു.
മനുഷ്യന്റെ തലച്ചോറ് എങ്ങനെയാണ് ഇത്രയും വികസിച്ചതെന്നു മനസിലാക്കാനാണ് പരീക്ഷണം നടത്തിയതെന്നു ഗവേഷകർ ന്യായീകരിച്ചു.
മനുഷ്യജീനുകൾ കുരങ്ങന്റെ തലച്ചോറിൽ: ന്യായീകരിച്ച് ചൈന
12:15 AM Apr 14, 2019 | Deepika.com